വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
| സ്ഥാനം (Designation) | ഉദ്യോഗസ്ഥന്റെ പേരും വിലാസവും |
|---|---|
| പബ്ലിക് ഇൻഫർമേഷൻ ഓഫീസർ(Public Information Officer) | ശാന്തി പി സെക്രട്ടറി, കീഴാറ്റൂര് ഗ്രാമപഞ്ചായത്ത് പൂന്താവനം പി ഒ, ആക്കപറമ്പ്- 679325 📞 ഫോൺ: 9496047871 |
| അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ(Asst. Public Information Officer) | ബീന പി വി ഹെഡ് ക്ലര്ക്ക്, കീഴാറ്റൂര് ഗ്രാമപഞ്ചായത്ത് പൂന്താവനം പി ഒ, ആക്കപറമ്പ്- 679325 📞 ഫോൺ: 9446237910 |
| അപ്പലേറ്റ് അതോരിറ്റി(First Appellate Authority) | പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ തദ്ദേശസ്വയംഭരണ വകുപ്പ് മലപ്പുറം |
📌 അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോ നിശ്ചിത ഫോറമോ സമർപ്പിക്കാവുന്നതാണ്.
- നിയമാനുസൃതമായ അപേക്ഷാ ഫീസ് (കോർട്ട് ഫീ സ്റ്റാമ്പ് / ട്രഷറി ചലാൻ / പഞ്ചായത്ത് കൗണ്ടർ രസീത് മുഖേന) ഒടുക്കേണ്ടതാണ്.
- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (BPL) അപേക്ഷകർക്ക് റേഷൻ കാർഡിന്റെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാ ഫീസ് സൗജന്യമാണ്.