ഭുമി ശാസ്ത്രം
മലകളും കുന്നുകളും കുന്നിന് ചെരിവുകളും വയലുകളും ഉൾപ്പെട്ടതാണ് കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് . പന്തല്ലൂർമല , പുറയൻമല എന്നിവയാണ് പ്രധാനമലകൾ . പറക്കോടന് കുന്ന് ,ബർളിക്കുന്ന് , ചോലക്കുന്ന് , പൂക്കോട്ടിൽക്കുന്ന് ,നെച്ചിക്കുന്ന് , കൊട്ടിയാൽക്കുന്ന് , തുടങ്ങിയ പ്രദേശങ്ങളും ഉണ്ട് . പഞ്ചായത്തിന്റെ വടക്കേ അതിർത്തിയിലൂടെ കടലുണ്ടിപ്പുഴ ഒഴുകുന്നു . പന്തലൂർ മലയുടെ ഭാഗമായ നെന്മിനി മലയിൽ മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യ എസ്റ്റേറ്റ് എന്ന വൻകിട തോട്ടമുണ്ട് . അടുത്തകാലത്തായി ഒട്ടുമിക്ക കുന്നിൻചെരിവുകളും , താഴ്വരകളും റബ്ബർ കൃഷിയിലേക്ക് വഴിമാറി . നെൽകൃഷി നാമമാത്രമായി കൃഷി ചെയ്തുവരുന്നു . പഞ്ചായത്തിന്റെ വടക്ക് വെള്ളിയാർ പുഴയും തെക്ക് അങ്ങാടിപ്പുറം , വെട്ടത്തൂർ പഞ്ചായത്തുകളും കിഴക്ക് മേലാറ്റൂർ , വെട്ടത്തൂർ പഞ്ചായത്തുകളും ആനക്കയം , മങ്കട പഞ്ചായത്തുകളും അതിരുകളായി സ്ഥിതി ചെയ്യുന്നു .
ഭൂപ്രകൃതി അനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന പ്രദേശമാണ് കീഴാറ്റൂർ പഞ്ചായത്ത് , മലകളും കുന്നുകളും കുന്നിൻചെരിവുകളും , താഴ്വരകളും ഉൾകൊള്ളുന്ന ഈ പ്രദേശം ആറുകളുമായി ബന്ധപ്പെട്ടതാണ് . ഈ പ്രദേശത്തുള്ള വിവിധ പാഞ്ചായത്തുകളുടെ സ്ഥലനാമങ്ങൾ ആറിന്റെ മേൽഭാഗത്തുള്ള (വെള്ളിയാർ ) സ്ഥലം മേലാറ്റൂരും കീഴ്ഭാഗത്തുള്ള കീഴാറ്റൂരും ഇടയിലുള്ളത് എടയാറ്റൂരുമാണ് .