വാര്‍ത്തയും ലേഖനങ്ങളും
May 13, 2026
ജില്ലയിലെ മികച്ച പഞ്ചായത്തായി കീഴാറ്റൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ച വലിയ അംഗീകാരമാണ്.
മാലിന്യസംസ്കരണ രംഗത്ത് കൈവരിച്ച മാതൃകാപരമായ പ്രവർത്തനങ്ങൾക്കാണ് ഈ നേട്ടം.
ശുചിത്വം, ഹരിത പ്രവർത്തനങ്ങൾ, മാലിന്യ നിർമാർജനം, പൊതുജന പങ്കാളിത്തം എന്നിവയിൽ പഞ്ചായത്ത് നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായി. ജനങ്ങളും തൊഴിലാളികളും ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായാണ് ഈ പുരസ്കാരം ലഭിച്ചതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പുരസ്കാരദാന ചടങ്ങിൽ പഞ്ചായത്ത് പ്രതിനിധികളും ഹരിതകർമ്മസേനാംഗങ്ങളും പങ്കെടുത്തു. ഈ നേട്ടം ഗ്രാമത്തിന്റെ അഭിമാനമാണെന്നും, വരും ദിവസങ്ങളിലും ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അവർ വ്യക്തമാക്കി.
“മാതൃകയായ പ്രവർത്തനങ്ങളിലൂടെ കീഴാറ്റൂർ വീണ്ടും ശ്രദ്ധ നേടുന്നു”